പുത്തൻ പ്രതീക്ഷയേകി റാനിയ
ദിലീപ് നായകനായി നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത പ്രിൻസ് ആൻഡ് ഫാമിലി മികച്ച സ്വീകാര്യത നേടി മുന്നേറുന്നു. നിറഞ്ഞ സദസിൽ പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി . ചിത്രം റിലീസ് ചെയ്തതിനു ശേഷം ട്രെയിലർ പുറത്തുവരുന്നത് തന്നെ ഒരു പുതുമയാണ്. പ്രിൻസ് ആന്റ് ഫാമിലിയുടെ മറ്റൊരു ഹൈലൈറ്റ് നായികയാണ്. പുതുമുഖ നായികയായി എത്തിയ റാനിയ ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടി . ഗംഭീര പ്രകടനം കാഴ്ച്ചവച്ച റാനിയക്ക് അഭിനന്ദനപ്രവാഹം ഏറുന്നു. ഒരു വർഷത്തിനുശേഷമാണ് ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ദിലീപും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് പ്രിൻസ് ആൻഡ് ഫാമിലി . സിദ്ദിഖ് , ബിന്ദു പണിക്കർ, ജോസ് കുട്ടി ജേക്കബ്, മഞ്ജു പിള്ള, ഉർവശി, ജോണി ആന്റണി,അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. രചന ഷാരിസ് മുഹമ്മദ്, ഛായാഗ്രഹണം രണ ദിവെ.എഡിറ്റർ സാഗർ ദാസ്. സൗണ്ട് മിക്സ് എം .ആർ രാജകൃഷ്ണൻ.
അഡ്വെർടൈസിങ്- ബ്രിങ് ഫോർത്ത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച പ്രിൻസ് ആൻഡ് ഫാമിലി ദിലീപിന്റെ 150ാം മത്തെ സിനിമയാണ്. വിതരണം മാജിക് ഫ്രെയിംസ് . പി.ആർ. ഒ പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |