മാടായി: ക്ഷേത്രകലാ അക്കാഡമി നടത്തുന്ന ചെണ്ട, ചുവർ ചിത്രം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം, ഓട്ടൻതുള്ളൽ എന്നീ ക്ഷേത്ര കലകളുടെ ഹ്രസ്വകാല കോഴ്സുകളിലേക്ക് എട്ട് മുതൽ 18 വയസ്സു വരെയുള്ള കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സ്‌കൂള്‍ അവധി ദിവസങ്ങളിലാണ് ക്ലാസ്സുകള്‍. www.kshethrakalaacademy.org വെബ്‌സൈറ്റിൽ നിന്നും അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് കുട്ടിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം അപേക്ഷിക്കാം. നേരത്തെ പ്രാഥമിക കോഴ്സുകളിൽ പരിശീലനം പൂർത്തീകരിച്ചവർ തുടർ കോഴ്സുകളിലേക്കുള്ള അപേക്ഷകളും സമർപ്പിക്കണം. അപേക്ഷകൾ സെക്രട്ടറി, ക്ഷേത്രകലാ അക്കാഡമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, കണ്ണൂർ - 670303 എന്ന വിലാസത്തില്‍ മേയ് 29 നകം ലഭിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |