പത്തനംതിട്ട: ഇടവമാസ പൂജയ്ക്ക് ശബരിമല ദർശനം നടത്താൻ രാഷ്ട്രപതി ദ്രൗപദി മുർമു എത്തില്ലെന്ന് രാഷ്ട്രപതി ഭവൻ സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കാേൾ ഓഫീസറെ അറിയിച്ചു. വരുന്ന മാസങ്ങളിൽ ഏതൊക്കെ ദിവസങ്ങളിൽ നട തുറക്കുമെന്ന വിവരങ്ങൾ രാഷ്ട്രപതി ഭവൻ ചോദിച്ചിട്ടുണ്ട്. അടുത്ത മണ്ഡലകാല തീർത്ഥാടനം തുടങ്ങുന്നതിന് മുമ്പ് രാഷ്ട്രപതി ശബരിമല ദർശനം നടത്തിയേക്കുമെന്ന് സൂചനയുണ്ട്.
ഈ മാസം 18, 19 തീയതികളിൽ രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി ശബരിമല ദർശനം നടത്തുമെന്ന് നേരത്തേ അറിയിപ്പ് ലഭിച്ചിരുന്നു. ഇതനുസരിച്ച് സന്നിധാനത്തും പമ്പയിലും ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഇന്ത്യ - പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സന്ദർശനം മാറ്റി. സംഘർഷം അയഞ്ഞതിനാൽ ഈ മാസം 19ന് രാഷ്ട്രപതി എത്തുമെന്ന് ഇന്നലെ വാർത്തകൾ പ്രചരിച്ചിരുന്നു. വരില്ലെന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചതോടെ അഭ്യൂഹങ്ങൾക്ക് വിരാമമായി. ഇടവമാസ പൂജയ്ക്ക് ഇന്ന് വൈകിട്ട് നാലിന് ശബരിമല നട തുറക്കും. 19ന് രാത്രി 10ന് അടയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |