തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനെ വോട്ടർപട്ടികയിൽ ചേർത്തുകൊണ്ട് വോട്ടർ തിരിച്ചറിയൽ കാർഡ് നൽകി. ഇന്നലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കറാണ് വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയത്. ജില്ലാ കളക്ടറും ഇലക്ഷൻ ഓഫീസറുമായ അനുകുമാരിയും സന്നിഹിതയായിരുന്നു. അടുത്ത വർഷമാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഈ വർഷം അവസാനം തദ്ദേശ തിരഞ്ഞെടുപ്പും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |