തിരുവനന്തപുരം:പാസ്പോർട്ട് സേവനങ്ങൾ വാതിൽപ്പടിയിൽ നൽകുന്നതിനായുള്ള മൊബൈൽ പാസ്പോർട്ട് സേവാ വാനുകളുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് കളക്ടർ അനുകുമാരി നിർവഹിക്കും.കളക്ട്രേറ്റിൽ നടക്കുന്ന ചടങ്ങിൽ റീജിയണൽ പാസ്പോർട്ട് ഒാഫീസർ ജീവ മരിയ ജോയും പങ്കെടുക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് 10,11 തീയതികളിലും 15,17 തീയതികളിലും കുടപ്പനക്കുന്ന് ജില്ലാ കളക്ടറേറ്റിൽ വാൻ വിന്യസിക്കും. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിലെ അപേക്ഷകർക്ക് സേവനം ലഭ്യമാകും. www.passportindia.gov.in എന്ന വെബ്‌സൈറ്റ് വഴി മൊബൈൽ പാസ്‌പോർട്ട് സേവനത്തിനായി അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്, 04712470225 എന്ന നമ്പറിലോ rpo.trivandrum@mea.gov.in (ഇമെയിൽ) അല്ലെങ്കിൽ 8089685796 (വാട്ട്സ്ആപ്പ്) എന്ന നമ്പറിലോ തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |