തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കുറ്റക്കാരനെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന മുൻ അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തിലെ കുറ്റക്കാരനെ അറസ്റ്റുചെയ്യാൻ പോലും പൊലീസ് ഒരുക്കമല്ല. ഭരണസംവിധാനത്തിന്റെ മൂക്കിന് താഴെ നടന്ന സംഭവത്തിൽ സ്ത്രീകൾക്ക് സംരക്ഷണവും ആത്മധൈര്യവും നൽകുന്നതിൽ സർക്കാർ പരാജയപ്പെടുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |