തിരുവനന്തപുരം: വിവിധ രോഗങ്ങൾക്ക് നൽകുന്ന ആന്റിബയോട്ടിക്കുകളുടെ പ്രവർത്തനത്തെ മനുഷ്യ ശരീരത്തിനുള്ളിൽ വച്ച് നിർവീര്യമാക്കുന്ന ബാക്ടീരിയകളെ തടയാനാകുമെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ (ആർ.ജി.സി.ബി) ഗവേഷകർ കണ്ടെത്തി. ബാക്ടീരിയകളുടെ മേൽപ്പാളിയിലുള്ള 'പോറിൻസ്' എന്ന പ്രോട്ടീനുകളാണ് ആന്റിബയോട്ടിക് ശേഷിയെ തടയുന്നത്.
'പോറിൻസ്' പ്രോട്ടീനുകളെ കണ്ടെത്തി പ്രതിരോധിക്കുന്നതിലൂടെ ആന്റിബയോട്ടിക്ക് ശേഷിയെ നിർവീര്യമാക്കാനുള്ള അവയുടെ കഴിവ് തടയാൻ സാധിക്കും. പോറിനുകളിലെ ചെറിയ പ്രോട്ടീൻ ചാനലുകളിലൂടെയാണ് പ്രധാന പ്രതിരോധം തീർക്കുക. ഇതിലൂടെ മരുന്നുകൾ ബാക്ടീരിയയിൽ പ്രവേശിച്ച് പോറിനുകളുടെ എണ്ണം കുറച്ചാണ് ആന്റിബയോട്ടിക്കുകളുടെ പ്രവർത്തനത്തെ ഫലപ്രദമാക്കുക.
ഉയർന്ന രോഗകാരിയായി ലോകാരോഗ്യ സംഘടനയുടെ പട്ടികയിലുള്ള ക്ലെബ്സിയെല്ല ന്യുമോണിയ എന്ന ബാക്ടീരിയയിൽ സൈം എ.കെ.പി എന്ന വീര്യമുള്ള പോറിനുള്ളതായും കണ്ടെത്തി. ആർ.ജി.സി.ബിയിലെ ഡോ.മഹേന്ദ്രന്റെ ലാബിലും ഐ.ഐ.ടി മദ്രാസിലെ ഡോ. അറുമുഖം രാജവേലുവിന്റെയും ടാറ്റഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ഡോ. ജഗന്നാഥ് മണ്ടലിന്റെയും ലാബുകളിലായി നടന്ന ഗവേഷണം ജർമ്മനിയിലെ വെയ്ൻഹൈമിൽ നിന്നുള്ള നാനോസയൻസ് ആൻഡ് നാനോ ടെക്‌നോളജി ജേർണലായ സ്മാളിൽ പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |