കോട്ടയം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമം കൊണ്ടുവരുന്നത് പരിഗണനയിലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ഇക്കാര്യത്തിൽ ഉന്നതതനേതാക്കൾ ചർച്ച നടത്തുന്നുണ്ടെന്ന് സദാനന്ദ ഗൗഡ വ്യക്തമാക്കി. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലെ സുപ്രിംകോടതി വിധിക്കെതിരെ സമരം നടത്തിയത് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാലാ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എപ്, യു.ഡി.എഫ് സ്ഥാനാത്ഥികൾക്കെതിരെ ബി.ജെ.പി വൻവിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടിു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |