കോഴിക്കോട്: മലബാർ ടൂറിസം കൗൺസിൽ (എം.ടി.സി) ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. അജു ഇമാനുവൽ (അഗ്രോ ഫാം ടൂറിസം- ഗ്രാമീണ ടൂറിസം), ടി.പി.എം. ഹാഷിർ അലി (ടൂറിസം പ്രൊമോട്ടർ) എന്നിവർ പുരസ്കാരത്തിന് അർഹരായി. 10,001 രൂപയും പ്രശസ്‌തിപത്രവും ശില്പവുമടങ്ങുന്ന പുരസ്‌കാരം നാളെ വൈകിട്ട് അഞ്ചിന് ഹോട്ടൽ നെക്‌സ്‌റ്റെ ഥി മലബാറിക്കസിൽ നടക്കുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ മേയർ ബീന ഫിലിപ്പ് സമ്മാനിക്കും. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ് മുഖ്യാതിഥിയാകും. എം.പി.എം. മുബഷീർ അനുസ്‌മരണം, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ എന്നിവയും നടക്കും. വാർത്താസമ്മേളനത്തിൽ മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് സജീർ പടിക്കൽ, സെക്രട്ടറി രജീഷ് രാഘവൻ, വൈസ് പ്രസിഡന്റ് പ്രിൻസ് സാം വിൽസൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |