നടിയും അവതാരകയും സംരംഭകയുമായ ആര്യ വിവാഹിതയാകുന്ന മണിക്കൂറുകൾക്ക് മുമ്പാണ് പുറത്തുവന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആര്യ തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ഫോട്ടോ പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്. അടുത്ത സുഹൃത്തായ മുൻ ബിഗ് ബോസ് താരം സിബിൻ ബെഞ്ചമിനെയാണ് ആര്യ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്. ഉറ്റ സുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലേക്ക് എന്ന കുറിപ്പോടെയാണ് വിവാഹത്തെ കുറിച്ച് ആര്യ അറിയിച്ചത്. ആര്യയുടെ പോസ്റ്റിന് പിന്നാലെ സിബിൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ജീവിതത്തിൽ ഞാൻ നിരവധി തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അപ്പോഴൊക്കെ ഒരു ഉപാധികളുമില്ലാതെ എന്നോടൊപ്പം നിന്ന വ്യക്തിയാണ് ആര്യയെന്ന് സിബിൻ പറയുന്നു,
എനിക്ക് വിശദീകരിക്കാൻ കഴിയാത്ത വിധത്തിൽ അവൾ എന്നെ മനസ്സിലാക്കി - ചിലപ്പോൾ ഒരു വാക്കുപോലും പറയാതെ. അവൾ യഥാർത്ഥ എന്നെ കണ്ടു, എല്ലാ പോരായ്മകളും അംഗീകരിച്ചു, ഞാൻ ആയിരിക്കുന്നതുപോലെ എന്നെ സ്നേഹിച്ചു. അവളോടൊപ്പം, ഞാൻ എപ്പോഴും സുരക്ഷിതനാണന്ന് എനിക്ക് തോന്നി. ഒടുവിൽ അവളോടൊപ്പം എന്നും ജീവിക്കാനും സ്നേഹിക്കാനും തീരുമാനമെടുത്തു എന്ന് സിബിൻ കുറിച്ചു.
സിബിന്റെ വാക്കുകൾ
ജീവിതത്തിൽ ഒരുപാട് തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുള്ള ആളാണ് ഞാൻ. പലപ്പോഴും എന്നെ തന്നെ നഷ്ടപ്പെടുത്തുകയും തകർക്കുകയും ചെയ്തവ ആയിരുന്നു അവ. എന്നാൽ ആ ഓരോ കൊടുങ്കാറ്റിലും ഒരു സ്ഥിരതഎനിക്ക് ഉണ്ടായിരുന്നു. ഒരു പരാതിയുമില്ലാതെ, വിധിയില്ലാതെ, ഉപാധികളില്ലാതെ എന്നോടൊപ്പം നിന്ന ഒരു വ്യക്തി. അത് അവളാണ്..എന്റെ ഉറ്റ സുഹൃത്ത്, ആര്യ.. എനിക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറം അവളെന്നെ മനസ്സിലാക്കി. ചിലപ്പോൾ ഒരു വാക്കുപോലും പറയാതെ തന്നെ. യഥാർത്ഥ ഞാൻ ആരാണെന്ന് അവൾ കണ്ടു. എല്ലാ കുറവുകളും അംഗീകരിച്ചു തന്നെ എന്നെ സ്‌നേഹിച്ചു. അവളോടൊപ്പമുള്ള നിമിഷങ്ങളിൽ എല്ലായ്‌പ്പോഴും ഒരു സുരക്ഷിതത്വം എനിക്ക് തോന്നി. ഒടുവിൽ അവളോടൊപ്പം എന്നും ജീവിക്കാനും സ്‌നേഹിക്കാനും ഞാൻ തീരുമാനമെടുത്തു. എന്റെ ഉറ്റ ചങ്ങാതിയും നിശബ്ദതയിലെ എന്റെ ചിരിയും എന്റെ ആശ്വാസവുമായ എന്റെ ചോക്കിയെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. എന്റെ ചോക്കി. എന്റെ മകൻ റയാൻ. ഒപ്പം, എന്റെ മകൾ ഖുഷിയുമായി ഞാൻ പൂർണ്ണഹൃദയത്തോടെ ഒരിക്കലും അവസാനിക്കാത്ത ഒരു കഥ എഴുതാൻ തുടങ്ങുകയാണ്. നന്ദി, ദൈവമേ',
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |