ആലപ്പുഴ : കാനറാ ബാങ്ക് ഐ. ഐ. ടിയിലെ വിദ്യാർത്ഥികൾക്കായി അമ്പലപ്പുഴ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമ ബോധവത്കരണ ക്ലാസ് നടത്തി. ആലപ്പുഴ ലീഗൽ സർവ്വീസസ് അതോറിറ്റി പാനൽ അഭിപാഷകനായ അഡ്വ. സുജേഷ് കുട്ടികൾക്കായി ക്ലാസെടുത്തു. സ്ത്രീകളുടേയും കുട്ടികളുടേയും അവകാശ സംരക്ഷണം, അവർക്കുള്ള സൗജന്യ നിയമ സഹായം, ഇന്ത്യൻ ഭരണഘടനയിൽ അതുമായി ബന്ധപ്പെട്ട ആക്ടുകൾ തുടങ്ങിയവ ക്ലാസിൽ പരാമർശിച്ചു. എ.ടി.എൽ.എസ്.സി പാരാ ലീഗൽ വോളണ്ടിയർ ലജിത, സി.ബി.ഐ.ഐ.ടി ഡയറക്ടർ എൻ. പ്രശാന്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |