തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷൻ പിങ്ക് ട്വന്റി- 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ പേൾസ് ടീം ചാമ്പ്യന്മാർ. ഫൈനലിൽ എമറാൾഡിനെ പത്ത് റൺസിനാണ് തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ 81 റൺസിന് ആൾഔട്ടായി. എമറാൾഡ് 17.3 ഓവറിൽ 71 റൺസിന് ആൾഔട്ടായി. പേൾസിന് വേണ്ടി 16 റൺസെടുക്കുകയും രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത മൃദുല വി.എസ് ആണ് പ്ലെയർ ഓഫ് ദ മാച്ച്.
221 റൺസും 15 വിക്കറ്റുകളും നേടിയ എമറാൾഡ് ക്യാപ്ടൻ നജ്ല സി.എം.സിയാണ് ടൂർണ്ണമെന്റിന്റെ താരം. സഫയറിന്റെ ക്യാപ്ടൻ അക്ഷയ സദാനന്ദൻ മികച്ച ബാറ്ററായും റൂബിയുടെ വിനയ സുരേന്ദ്രൻ മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു. 172 റൺസും ഒൻപത് വിക്കറ്റും നേടിയ പേൾസിന്റെ 14കാരി ആര്യനന്ദ എൻ.എസ് ആണ് പ്രോമിസിംഗ് യംഗ്സ്റ്റർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |