അമ്പലപ്പുഴ: തെരുവ് നായ ശല്യത്തിന് പരിഹാരം കാണാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി അമ്പലപ്പുഴ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനും അവരുടെ ജീവന് സുരക്ഷിതത്വം നല്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നിവേദനങ്ങൾ നൽകാനും തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് യു .ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഡി.എസ്.സദറുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മുഹമ്മദ് കബീർ, മണ്ഡലം വൈസ് പ്രസിഡന്റ് നൗഷാദ് പടിപ്പുരക്കൽ, സെക്രട്ടറി സലീന നിസാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |