കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയിതിട്ടുള്ള 6 കോളേജുകളിലെ എം.എസ്ഡബ്ല്യൂ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള കോമൺ എൻട്രൻസ് ടെസ്റ്റിന് http://www.admissions.keralauniversity.ac.inൽ 31 വരെ അപേക്ഷിക്കാം. കാര്യവട്ടം ക്യാമ്പസിൽ ജൂൺ 14 നാണ് പ്രവേശന പരീക്ഷ. വെബ്സൈറ്റ്- www.keralauniversity.ac.in.
യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളേജിലെ എട്ടാം സെമസ്റ്റർ (2020 സ്കീം – റഗുലർ 2021 അഡ്മിഷൻ, സപ്ലിമമെന്ററി – 2020 അഡ്മിഷൻ) ജൂൺ 2025 പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.
എം.എ റഷ്യൻ (പാർട്ട്ടൈം – വർഷ കോഴ്സ്) 2017-20 ബാച്ചിന്റെ റിസർച്ച് പേപ്പർ വൈവവോസി 17 ന് രാവിലെ 10 മുതൽ കേരളസർവകലാശാല റഷ്യൻ പഠന വകുപ്പിൽ വച്ച് നടത്തും.
ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് ആൻഡ് സ്കൾപ്ച്ചർ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഈവനിംഗ് റെഗുലർ
എം.ബി.എയ്ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ) ഈവനിംഗ് റെഗുലർ എം.ബി.എയ്ക്ക് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. ഗവൺമെന്റ്/പൊതുസ്വകാര്യ മേഖലകളിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദധാരികളായിരിക്കണം. വിശദ വിവരങ്ങൾക്ക് www.admission.keralauniversity.ac.in or www.imk.keralauniversity.ac.in. ഫോൺ: 0471 2301145
എം.ടെക് പ്രവേശനം
തിരുവനന്തപുരം: സി-ഡാക്കിന്റെ ഇ.ആർ ആൻഡ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ തൊഴിലധിഷ്ഠിത ബിരുദാനന്തര ബിരുദ(എം.ടെക്) കോഴ്സിൽ പ്രവേശനത്തിന് ജൂൺ 30നകം അപേക്ഷിക്കാം. ഇലക്ട്രോണിക്സിൽ വി.എൽ. എസ്.ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസിൽ സൈബർ ഫോറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി വിഷയങ്ങളിലാണ് പ്രവേശനം. വിവരങ്ങൾക്ക്: erdciit.ac.in, ഫോൺ: 8547897106, 0471-2723333
സിവിൽ സർവീസ് പരീക്ഷാ പരിശീലനം
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം യൂണിവേഴ്സിറ്റ് കോളേജിൽ നടത്തുന്ന സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം. www.univcsc.com ൽ 24നകം രജിസ്റ്റർ ചെയ്യണം. കോളേജിൽ നേരിട്ടും അപേക്ഷ നൽകാം. 31ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിവരങ്ങൾക്ക്: 9072770207, 8075203646.
ഓർമിക്കാൻ...
സി.യു.ഇ.ടി അഡ്മിറ്റ് കാർഡ്:- സി.യു.ഇ.ടി യു.ജി 2025ന്റെ മേയ് 19 മുതൽ 24 വരെ നടക്കുന്ന പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https;//cuet.nta.nic.in.
ജെ.ഇ.ഇ മെയിൻ ഉത്തര സൂചിക:- ജെ.ഇ.ഇ മെയിൻ 2025 സെഷൻ 2 പേപ്പർ 2 പരീക്ഷകളായ ബി. ആർക്ക്, ബി. പ്ലാനിംഗ് എന്നിവയുടെ പ്രൊവിഷണൽ ഉത്തര സൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. തർക്കമുള്ള ഉത്തരങ്ങൾ ഇന്നു രാത്രി 11.50 വരെ ചലഞ്ച് ചെയ്യാം. വെബ്സൈറ്റ്:jeemain.nta.ac.in.
യു.പി.എസ്.സി വാർഷിക പരീക്ഷാ കലണ്ടർ:- 2025- 26 വർഷത്തെ സിവിൽ സർവീസ്, എൻ.ഡി.എ, എൻജിനിയറിംഗ് സർവീസ്, സി.ഡി.എസ് തുടങ്ങിയ പരീക്ഷകൾ ഉൾപ്പെടുന്ന പരീക്ഷാ കലണ്ടർ യു.പി.എസ്.സി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://upsc.gov.in/examinations/exam-calendar.
പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: ഈമാസം 18ന് നടത്താനിരുന്ന കേരള ജുഡീഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷ മാറ്റിവച്ചു.
പട്ടികജാതി പട്ടികവർഗക്കാർക്ക് സൗജന്യ പരിശീലനം
തിരുവനന്തപുരം: ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗ യുവതീ യുവാക്കൾക്കായി ജൂലായ് 1ന് വിവിധ ജില്ലകളിൽ ഒരു വർഷത്തെ കോഴ്സുകൾ ആരംഭിക്കുന്നു. തിരുവനന്തപുരത്ത് സ്പെഷ്യൽ കോച്ചിംഗ് സ്കീമും ശാസ്താംകോട്ടയിലും പാലക്കാട്ടും 'O' ലെവൽ കമ്പ്യൂട്ടർ സോഫ്റ്റ്വെയർ കോഴ്സും സുൽത്താൻബത്തേരിയിൽ 'O' ലെവൽ കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ് കോഴ്സും കോട്ടയത്ത് ഓഫീസ് അഡ്മിനിസ്ട്രേഷൻ, അക്കൗണ്ടിംഗ് ആൻഡ് പബ്ലിഷിംഗ് അസിസ്റ്റന്റ് കോഴ്സും എറണാകുളത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് അക്കൗണ്ടിംഗ് അസോസിയേറ്റ് കോഴ്സും കോഴിക്കോട് സൈബർ സെക്യൂവെർഡ് വെബ് ഡെവലപ്മെന്റ് അസോസിയേറ്റ് കോഴ്സുമാണ് ആരംഭിക്കുന്നത്.അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി/ പ്ലസ് ടു. പ്രായപരിധി:18-30. വാർഷിക വരുമാനം 3 ലക്ഷം കവിയാൻ പാടില്ല. ഒരു പ്രതിമാസം 1,000 രൂപ സ്റ്റൈപെൻഡും മറ്റ് പഠനസാമഗ്രികളും സൗജന്യമായി നൽകും. അപേക്ഷാഫോമും അനുബന്ധ രേഖകളുടെ പകർപ്പുകളും സഹിതം 'സബ്റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.ടി, ഗവൺമെന്റ് മ്യൂസിക് കോളേജിന് പിൻവശം, തൈക്കാട്, തിരുവനന്തപുരം 14 വിലാസത്തിലോ placementsncstvm@gmail.com ഇ-മെയിലിലോ മേയ് 31 നകം അയയ്ക്കണം.കൂടുതൽ വിവരങ്ങൾക്ക്: National Career Service Centre for SC/STs, Trivandrum ഫെയ്സ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 04712332113.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |