മുഹമ്മ: ലിഫ്ട് ചോദിച്ച് ബൈക്കിൽ കയറിയെത്തിയയാൾ കാൽനടയാത്രക്കാരന്റെ സ്വർണമാല പൊട്ടിച്ചെടുക്കുവാൻ ശ്രമിച്ചതായി പരാതി. മണ്ണഞ്ചേരി സരിഗ വായനശാലയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയിൽ മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് തയ്യിൽ വീട്ടിൽ രജീഷ് കുമാറിന് നേരെയാണ് മോഷണശ്രമം ഉണ്ടായത്. രാത്രി ജോലി കഴിഞ്ഞ് സുഹൃത്തിന്റെ ബൈക്കിൽ വീടിന് മുന്നിൽ വന്നിറങ്ങിയ രജീഷ് നടക്കുമ്പോൾ പിന്നാലെയെത്തിൽ ബൈക്കിന് പിന്നിലിരുന്നയാൾ മദ്യപിക്കുന്നതിന് പണം ആവശ്യപ്പെട്ടു. തന്റെ കൈവശം പണമില്ലെന്ന് പറഞ്ഞ് ഒഴിവാക്കുവാൻ ശ്രമിച്ചപ്പോൾ നെഞ്ചത്ത് ചവിട്ടുകയും കഴുത്തിൽ കിടന്ന 1 പവനോളം തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്‌തതായാണ് പരാതി.നാട്ടുകാർ ഓടികൂടിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ജെ.ബിനുവിനെ പ്രതിയാക്കി മണ്ണഞ്ചേരി പൊലീസ് കേസെടുത്തു. ബൈക്ക് ഓടിച്ചയാൾക്ക് സംഭവവുമായി ബന്ധമില്ലാത്തതിനാൽ ഇയാളെ പ്രതിയാക്കിയില്ലെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |