ബേപ്പൂർ: ബി. സി റോഡ് ജംഗ്ഷനിലെ ഗവ. എൽ പി സ്ക്കൂളിൽ നിർമ്മാണം പൂർത്തിയായ കെട്ടിടം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടിയും കോർപ്പറേഷന്റെ 25 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. കൗൺസിലർ ഗിരിജ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ വി.മനോജ് കുമാർ സ്വാഗതം പറഞ്ഞു. അസി. എൻജിനിയർ ഫാസിൽ കെ റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ നഗരാസൂത്രണ ചെയർപേഴ്സൺ കെ കൃഷ്ണകുമാരി മുഖ്യാതിഥിയായി. രാധാഗോപി, കൗൺസിലർമാരായ രാജീവ് കെ , രജനി, പി.ടി. എ പ്രസിഡന്റ് സ്മിജിത്ത്, കെ.പി ഹുസൈൻ, മുരളി ബേപ്പൂർ, ഷെറി എം , ഇല്ലിക്കൽ ഫിനോഷ്, പ്രവീൺ കുമാർ, കരുവള്ളി ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |