തിരുവനന്തപുരം: ഉപാസന സാംസ്കാരിക വേദിയുടെ 21-ാമത് മലയാറ്റൂർ പുരസ്കാരം പ്രഖ്യാപിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തെയും ദർശനത്തെയും ആസ്പദമാക്കി ഡോ.സുരേഷ് കുമാർ മധുസൂദനനും ഡോ. പ്രകാശ് ദിവാകരനും ചേർന്നു ഇംഗ്ലീഷിൽ രചിച്ച "ഹാർമണി അൺവീൽഡ്" എന്ന ഗ്രന്ഥത്തിനാണ് പുരസ്‌കാരം. ആദ്യമായാണ് ഒരു ഇംഗ്ലീഷ് കൃതി മലയാറ്റൂർ പുരസ്‌കാരത്തിന് അർഹമാകുന്നത്. മനുഷ്യവിഭവശേഷി-നൈപുണ്യ വികസന മേഖലയിൽ പ്രശസ്‌തനായ ഡോ. സുരേഷ് കുമാർ മധുസൂദനൻ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ഇൻഡോ-ഗൾഫ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കോമേഴ്‌സിന്റെ സെക്രട്ടറി ജനറലായും പ്രവർത്തിച്ചുവരുന്നു, നിരവധി അന്തർദേശീയ സമ്മേളനങ്ങളിൽ ശ്രദ്ധേയമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള
വിദ്യാഭ്യാസ വിചക്ഷണനും അദ്ധ്യാപകനുമായ ഡോ. പ്രകാശ് ദിവാകരൻ ഹിമാലയൻ സർവ്വകലാശാലയുടെ വൈസ് ചാൻസലറായി സേവനം അനുഷ്ഠിക്കുന്നു. മേയ് 28ന് തിരുവന്തപുരം മദനമോഹൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി. ആർ. അനിൽ പുരസ്‌കാരം സമ്മാനിക്കും.ജെ. ഹരീന്ദ്രൻ നായർ, നന്ദകുമാർ, പ്രഭാവർമ്മ, ഡോ. എം.ആർ തമ്പാൻ, ബാലസാഹിത്യഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ,ഡോ.രാജേന്ദ്രൻ പിള്ള,മാറനല്ലൂർ സുധി, ഹരൻ പുന്നാവൂർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |