ഇക്കാലത്ത് എസി ഇല്ലാത്ത ഒരു വീട് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ എസി ഉപയോഗം ഉയർന്ന വെെദ്യുതി ബില്ലിന് കാരണമാകുന്നതിനാൽ പലരും ഓൺ ചെയ്യാൻ മടിക്കാറുണ്ട്. കഴിഞ്ഞ വർഷം എസികൾ പൊട്ടിത്തെറിച്ച അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതും ആളുകളിൽ ആശങ്കയ്ക്ക് കാരണമായി. എന്നാൽ ഈ ആശങ്കകൾ ഒന്നുമില്ലാതെ എങ്ങനെ സുരക്ഷിതവും കുറഞ്ഞ ചെലവിലും എസി ഉപയോഗിക്കാമെന്ന് നോക്കിയാലോ?
പ്രവർത്തനം
അമിതമായ ഉപയോഗം എസിയുടെ പ്രവർത്തന ക്ഷമത കുറയ്ക്കുന്നു. അതിനാൽ വേനൽക്കാലം ആരംഭിക്കുന്നതിന് മുൻപ് എസി സർവീസ് ചെയ്യുക. അഴുക്ക് കാരണം അടഞ്ഞ ഫിൽട്ടറോ അടഞ്ഞ കോയിലുകളോ എസിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.
ഇത് ഷോർട്ട് സർക്യൂട്ടിന് കാരണമാകും. അതിനാൽ എസി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഫ്രിഡ്ജ് അല്ലെങ്കിൽ മെെക്രോവേവ് കണക്ഷൻ കൊടുത്തിരിക്കുന്ന എക്സ്റ്റൻഷൻ കോഡിൽ എസി പ്ലഗ് കൊടുക്കരുത്. വെെദ്യുതി ലോഡ് തുല്യമായി വിതരണം ചെയ്യാൻ പ്രത്യേക പവർ പോയിന്റിൽ വേണം എസി കൊടുക്കാൻ.
24 ഡിഗ്രി സെൽഷ്യസ്
പലരും എസി എപ്പോഴും 18ഡിഗ്രി സെൽഷ്യസിലാണ് ഇടുന്നത്. എന്നാൽ ഇത് അമിത വെെദ്യുതി ബില്ലിനും എസിയുടെ അമിത പ്രവർത്തനത്തിനും കാരണമാകുന്നു. 24 ഡിഗ്രി സെൽഷ്യൽ ഇടുന്നതാണ് എപ്പോഴും നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്.
ഫാൻ
എസി ഓൺ ചെയ്യുമ്പോൾ പലരും ഫാനും ഓൺ ചെയ്യാറുണ്ട്. ഇത് ശരിയല്ലെന്നാണ് പലരും കരുതുന്നത്. എന്നാൽ 24 ഡിഗ്രി സെൽഷ്യസിന് മുകളിൽ എസി ഇട്ടശേഷം ഫാൻ ഓൺ ചെയ്താൽ റൂമിലെ എല്ലാം സ്ഥലത്തും തണുപ്പ് ലഭിക്കുകയും വെെദ്യുതി ലാഭിക്കുകയും ചെയ്യാം.
കർട്ടൻ
പകൽ സമയത്ത് എസി ഓൺ ചെയ്യുമ്പോൾ മുറിയിലെ കർട്ടനുകൾ അടച്ച് വയ്ക്കുക. ഇല്ലെങ്കിൽ സൂര്യന്റെ പ്രകാശം അകത്തേക്ക് കടക്കുകയും ചൂട് അനുഭവപ്പെടുകയും ചെയ്യുന്നു. വാതിലും ജനലും അടച്ച ശേഷം വേണം എസി ഓൺ ചെയ്യാൻ ഇല്ലെങ്കിൽ തണുത്ത വായും പുറത്തേക്ക് പോകുകയും റൂമിൽ തണുപ്പ് കുറയുകയും ചെയ്യുന്നു.
പഴയ എസി
2010ന് മുൻപുള്ള എസികൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടോ? പഴയ എസികൾ അമിതമായ വെെദ്യുതി ഉപഭോഗത്തിന് കാരണമാകുന്നു. 5 സ്റ്റാർ ഉള്ള എസികൾ 50ശതമാനം വരെ വെെദ്യുതി കുറയ്ക്കാൻ സഹായിക്കുന്നു. നിങ്ങളുടെ പണത്തിന് അനുസരിച്ച് 5 അല്ലെങ്കിൽ 4 സ്റ്റാർ എസികൾ തിരഞ്ഞെടുക്കുക.
മുഴുവൻ സമയവും എസി വേണ്ട
ദിവസവും മുഴുവൻ സമയവും എസി ഓൺ ചെയ്ത് വയ്ക്കുന്നവരാണോ നിങ്ങൾ? എന്നാൽ അത് അമിത വെെദ്യുതി ബില്ലിന് കാരണമാകുന്നു. ആവശ്യമുള്ള സമയത്ത് മാത്രം എസി ഓണാക്കുക. ആറ് മണിക്കൂറോ എട്ട് മണിക്കൂറോ കഴിയുമ്പോൾ എസി ഓഫ് ചെയ്യാൻ മറക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |