ഇന്ത്യൻ സിനിമയിൽ തന്നെ വൻ വിജയം കരസ്ഥമാക്കിയ റോജ എന്ന ചിത്രം റിലീസ് ചെയ്ത് മുപ്പത്തി മൂന്നു വർഷങ്ങൾക്കു ശേഷം പ്രശസ്ത സംവിധായകൻ മണിരത്‌നം തന്റെ ചിത്രത്തിലെ പ്രേക്ഷകർ ഏറ്റെടുത്ത ഗാനത്തിന്റെ പേരിൽ ഇറങ്ങാൻ പോകുന്ന ചിന്ന ചിന്ന ആസൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.നവാഗതയായ വർഷ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോജയിലെ നായിക മധുബാലയും ഇന്ദ്രൻസുമാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മലയാളത്തിൽ കുറെ വർഷത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തെ മധുബാല അവതരിപ്പിക്കുന്നത്.
പൂർണമായും വാരണാസിയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമാണ്. ഏറെ ശ്രദ്ധ നേടിയ ഹ്രസ്വചിത്രം 'എന്റെ നാരായണിക്ക്' ശേഷം വർഷ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും വർഷ നിർവഹിക്കുന്നു.
ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം .ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, എഡിറ്റർ : റെക്ക്സൺ ജോസഫ്,പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ,വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി,
ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് നിർമ്മാണം. പി .ആർ . ഒ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |