കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് മൂന്നു വയസുകാരിയെ കാണാതായ സംഭവത്തിൽ പൊലീസ് തെരച്ചിൽ വ്യാപകമാക്കി, അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂഴികുളം പാലത്തിന് താഴെ പൊലീസ് പരിശോധന നടത്തുകയാണ്, പൊലീസും ഫയർ ഫോഴ്സും ഉൾപ്പെടെയാണ് തെരച്ചിൽ നടത്തുന്നത്.കുട്ടിയുടെ അമ്മ പരസ്പര വിരുദ്ധമായി സംസാരിക്കുന്ന സാഹചര്യത്തിലാണ് അമ്മയെ ചെങ്ങമനാട് പൊലീസ് ചോദ്യം ചെയ്തത്.
അമ്മയ്ക്ക് മാനസികമായി പ്രശ്നമുണ്ടായിരുന്നതായി കുടുംബക്കാർ പറയുന്നു. അമ്മ കുട്ടിയെ അപകടത്തിലാക്കാനുള്ള സാദ്ധ്യതയുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ അകൽച്ചയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മ വ്യക്തമായി സംസാരിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. കുട്ടിയുമായി ഒരു യുവതി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അത് കുട്ടി തന്നെയാണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കുടുംബപരമായി പ്രശ്നങ്ങൾ നിലവിലുള്ളതിനാൽ കുട്ടിയെ അച്ഛന്റെവീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ നിന്നാണ് അമ്മ കുട്ടിയെ കൊണ്ടുപോയത്. ഇരുവരും തിരുവാങ്കുളം വരെ എത്തിച്ചത് ഓട്ടോയിലാണെന്ന വിവരവും പുറത്തുവന്നു, കുഞ്ഞിനു വേണ്ടി നാട്ടുകാരും തെരച്ചിലുമായി രംഗത്തെത്തിയിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |