തിരുവനന്തപുരം : എഴുത്തിലൂടെ സമൂഹത്തിൽ അനവധി മാറ്റങ്ങൾ കൊണ്ടുവന്ന കേരളകൗമുദി രണ്ടാം നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നൽകണമെന്ന് വി. കെ. പ്രശാന്ത് എം.എൽ.എ പറഞ്ഞു. കേരളകൗമുദിയുടെ 114ാം വാർഷികാഘോഷ ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 114 വർഷങ്ങളായി കേരളത്തിന്റെ രാഷ്ട്രിയ സാമൂഹിക മണ്ഡലത്തിൽ കേരളകൗമുദി തിളങ്ങുന്നു. പൊതു പ്രവർത്തകരെ എന്നും ചേർത്തു പിടിച്ചു. അടുത്തിടെ ദളിത് യുവതിക്ക് ദുരനുഭവം നേരിടേണ്ടി വന്ന സംഭവം നവോത്ഥാന കേരളത്തിലും അഴുക്കുകൾ പുരണ്ടിട്ടുണ്ട് എന്നതിന് തെളിവാണ്. ഇതിനെ എതിർത്ത് പുതിയ തലമുറയ്ക്ക് മൂല്യ ബോധം നൽകണം. സ്മാർട്ട് സിറ്റി, വിഴിഞ്ഞം തുറമുഖം ഉൾപ്പെടെയുള്ള വികസന പദ്ധതികൾക്ക് കേരളകൗമുദി ചുക്കാൻ പിടിച്ചെന്നും പ്രശാന്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |