ആലപ്പുഴ: ജ്യൂസ് കടകളും ഹോട്ടലുകളും ജാഗ്രതൈ! മതിയായ വൃത്തിയും വെടിപ്പുമില്ലെങ്കിൽ പിടിവീഴും. ജില്ലയിലെ ജ്യൂസ് കടകളിൽ പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി തുടങ്ങി. വയറിളക്ക രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് പരിശോധന.
രജിസ്‌ട്രേഷനോ, പ്രവർത്തനാനുമതിയോ ഇല്ലാതെ ജ്യൂസ് കടകൾ പ്രവർത്തിച്ചാൽ പിഴയടക്കം ചുമത്താനാണ് തീരുമാനം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന കടകൾക്കെതിരെയും നടപടിയെടുണ്ടാകും. ജില്ലയിൽ ബോധവത്കരണ ക്ലാസുകളടക്കം നടക്കുന്നുണ്ട്.
ജ്യൂസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പഴങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനായി മൊത്തവ്യാപാര കടകളിലും ചില്ലറ വില്പന കടകളിലും സ്‌ക്വാഡെത്തും. സംശയം തോന്നുന്നവ പരിശോധനയ്ക്ക് അയയ്ക്കും. ജ്യൂസ്, ചായ എന്നിവയ്ക്കായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും.
പഴകിയ ഭക്ഷണം അരുത്
# ഐസിന്റെ ഉപയോഗത്താൽ പല രോഗങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ശുദ്ധജലം ഉപയോഗിച്ച് ഐസ് ഉണ്ടാക്കാൻ ശ്രദ്ധിക്കണം
#ഭക്ഷണ സാധനങ്ങൾ അടച്ച് സൂക്ഷിക്കണം. ഭക്ഷണ പാഴ്‌സലിൽ തീയതിയും സ്റ്റിക്കറും പതിപ്പിച്ചിരിക്കണം
# നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്
# കടകൾ, പാതയോരങ്ങളിൽ നിന്ന് ജ്യൂസ് കുടിക്കുന്നവർ ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം
വ്യക്തിശുചിത്വം വേണം
#കാലാവധി കഴിഞ്ഞ പാൽ ഉപയോഗിക്കരുത്
# കടകൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസോ, രജിസ്‌ട്രേഷനോ നിർബന്ധം
# നാരങ്ങാ പിഴിയാൻ ഉപയോഗിക്കുന്ന ഉപകരണം, പാത്രങ്ങൾ, കത്തി, കട്ടിംഗ് ബോർഡ് എന്നിവ അണുവിമുക്തമാക്കണം
# തൊഴിലാളികൾക്ക് ഫിറ്റന്സ സർട്ടിഫിക്കറ്റ് ഉണ്ടാവണം
അംഗീകൃതമല്ലാത്തതും വ്യാജവുമായ ഭക്ഷണം വിറ്റാൽ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കും. വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ വിപുലമായ പരിശോധനയുണ്ടാകും
-വൈ.ജെ. സുബിമോൾ, അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷണർ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |