തിരുവനന്തപുരം: വയനാട് ജില്ലയിൽ റൂസ പദ്ധതിയിൽപ്പെടുത്തി മോഡൽ ഡിഗ്രി കോളേജ് ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അഞ്ച് കോഴ്‌സുകളുണ്ടാകും. കോളേജിലേക്ക് അനദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കും. മാനന്തവാടി തൃശ്ശിലേരി വില്ലേജിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് കൈമാറിക്കിട്ടിയ 5 ഏക്കർ ഭൂമിയിലാണ് കോളേജ് സ്ഥാപിക്കുക.
കെൽ-ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡിൽ കെ.രാജീവനെയും ട്രാവൻകൂർ സിമന്റ്‌സിൽ ജി. രാജശേഖരൻ പിള്ളയെയും മാനേജിംഗ് ഡയറക്ടർമാരായി നിയമിക്കും. കാനറ ബാങ്ക് ജനറൽ മാനേജറായി വിരമിച്ച എസ്.പ്രേംകുമാറിനെ കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി രണ്ടുവർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കും.
മീറ്റ് പ്രോഡക്ട്‌സ് ഒഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി ഡോ.സലിൽ കുട്ടിയെ നിയമിക്കും. കാസർകോട് ഇടയിലക്കാട് എ.എൽ.പി.സ്‌കൂൾ സർക്കാർ നിരുപാധികം ഏറ്റെടുക്കാൻ തീരുമാനിച്ചു. കടന്നൽ ആക്രമണത്തിൽ മരിച്ച ഇടുക്കി സൂര്യനെല്ലി സ്വദേശി എസ്‌തെറിന്റെ ഭർത്താവ് ബാലകൃഷ്ണന് പ്രത്യേക കേസായി പരിഗണിച്ച് നഷ്ടപരിഹാരം നൽകും.
ബ്ളോക്ക് പഞ്ചാ.
വാർഡ് വിഭജനം:
കരട് വിജ്ഞാപനം 27ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്റെ കരട് വിജ്ഞാപനം 27ന് പുറപ്പെടുവിക്കാൻ ഡീലിമിറ്റേഷൻ കമ്മിഷൻ യോഗം തീരുമാനിച്ചു. 152 ബ്ലോക്ക് പഞ്ചായത്തുകളിലായി നിലവിൽ 2,080 വാർഡുകളാണുള്ളത്. പുനർവിഭജനത്തിന് ശേഷം അവ 2,267 വാർഡുകളാകും. കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ജൂൺ അഞ്ചു വരെ സ്വീകരിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അംഗങ്ങളായ ഡോ. രത്തൻ യു. ഖേൽക്കർ,കെ.ബിജു,എസ്.ഹരികിഷോർ,കെ.വാസുകി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |