കൊല്ലം: വിവാഹ സത്കാരത്തിൽ സലാഡ് കിട്ടാതിരുന്നതിനെച്ചൊല്ലി കേറ്ററിംഗ് ജോലിക്കെത്തിയ യുവാക്കൾ തമ്മിലുണ്ടായ കൂട്ടത്തല്ല് ഒടുവിൽ ഒത്തുതീർപ്പായി. ഇരവിപുരം പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ച് നടത്തിയ ചർച്ചയിൽ തങ്ങൾക്ക് പരാതിയില്ലെന്ന് ഇരുപക്ഷവും പറയുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. വിവാഹത്തിനെത്തിയ അതിഥികൾക്ക് ബിരിയാണി വിളമ്പിയ ശേഷം കേറ്ററിംഗ് തൊഴിലാളികൾ ആഹാരം കഴിക്കാനിരുന്നപ്പോഴായിരുന്നു സംഭവം. തൊഴിലാളികളിൽ ചിലർക്ക് ബിരിയാണിക്കൊപ്പം സലാഡ് ലഭിച്ചില്ല. ഇതിനെച്ചൊല്ലിയുള്ള തർക്കം കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. ഇരു വിഭാഗങ്ങളായി തിരിഞ്ഞ് പാത്രങ്ങൾ ഉൾപ്പടെയുള്ളവയുമായി ഏറ്റുമുട്ടിയപ്പോൾ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ഇവർ പിന്നീട് കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |