ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ സർവകലാശാലയിലെ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് വിദ്യാർത്ഥി കൂട്ടായ്മയുടെ വിജയത്തിൽ അഭിനന്ദനം അറിയിച്ച് കേരളവർമ്മ കോളേജിലെ അദ്ധ്യാപിക ദീപ നിഷാന്ത്. ജെ.എൻ.യു സർവകലാശാലയിൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട നാല് പോസ്റ്റുകളിലും ഇടത് സഖ്യമാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ ഡൽഹി ഹൈക്കോടതി വിധി നിലനിൽക്കുന്നതിനാൽ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിദ്യാർത്ഥികളെ അഭിനന്ദിച്ച ദീപ നിഷാന്ത്, വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പോരായ്മകൾ ഉണ്ടാകാം എങ്കിലും അത് പർവതീകരിച്ച് കാണാൻ പാടില്ലെന്ന് ചൂണ്ടികാണിച്ചു. അങ്ങനെ ചെയ്യുന്നവർ ഫാഷിസത്തിന് വളക്കൂറുള്ള മണ്ണൊരുക്കുകയാണ് ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി. ഇന്ത്യയുടെ യഥാർത്ഥ പ്രതിപക്ഷം കുട്ടികളാണെന്നും ദീപ തന്റെ പോസ്റ്റിൽ കുറിച്ചു.
ദീപ നിഷാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:
'ക്യാംപസ് എന്നത് പൊതുസമൂഹത്തിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒന്നല്ല..വിദ്യാർത്ഥി രാഷ്ട്രീയത്തിന് ഒരുപാട് പോരായ്മകളുണ്ടാകാം.. അതിൻ്റെ കുറവുകളും നിഷേധാത്മകവശങ്ങളും മാത്രം പർവ്വതീകരിച്ച് കാട്ടുന്നവർ ഫാഷിസത്തിന് വളക്കൂറുള്ള മണ്ണൊരുക്കിക്കൊടുക്കുക തന്നെയാണ് ചെയ്യുന്നത്.
ജെ എൻ യു വിന്റെ 'പേര്മാറ്റ'ത്തിന് പോലും ഫാഷിസ്റ്റുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കെട്ട കാലത്ത് അവിടത്തെ കുട്ടികളുടെ രാഷ്ട്രീയജാഗ്രതയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
ഇന്ത്യയിലിപ്പോൾ യഥാർത്ഥപ്രതിപക്ഷമായി നിലകൊള്ളുന്നത് ഈ കുട്ടികൾ തന്നെയാണ്.
അവരെ അഭിവാദ്യം ചെയ്യുന്നു.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |