പയ്യന്നൂർ:ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ഇയുടെ കീഴിൽ പുതുതായി രൂപീകരിക്കുന്ന കണ്ടോത്ത് ജുവൽസ് ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നാളെ വൈകീട്ട് 7 ന് തായിനേരി പയ്യന്നൂർ ലയൺസ് ക്ലബ്ബ് ഹാളിൽ നടക്കും.ഡിസ്ട്രിക്ട് ഗവർണർ കെ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.അഡ്വ.എ.വി.വാമനകുമാർ,
ഡോ.എസ്.രാജീവ്, രവി ഗുപ്‌ത, ടൈറ്റസ് തോമസ്, ഡോ.കെ.ദാമോദരൻ, പി.സുരജി തുടങ്ങിയവർ പങ്കെടുക്കും.വി.പി. സുഭാഷ് (പ്രസിഡന്റ് ) , വിമലേഷ് കൈപ്രത്ത് (സെക്രട്ടറി ) , പ്രമോദ് കാപ്പാട് (ട്രഷറർ) എന്നിവരും മറ്റ് ഭാരവാഹികളും മെമ്പർമാരുമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.വാർത്താസമ്മേളനത്തിൽ ഡോ.സുജ വിനോദ്, ജയരാജ് കുട്ടമത്ത്, വി.പി.സുഭാഷ് , വിമലേഷ് കൈപ്രത്ത്, പ്രമോദ് കാപ്പാട്, ഗിരീഷ് കുന്നുമ്മൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |