കോന്നി : അട്ടച്ചാക്കൽ - കുമ്പളാംപൊയ്‌ക റോഡിലെ സ്കൂൾ ജംഗ്ഷന് മുന്നിലെ റോഡ് പൊട്ടിപ്പൊളിഞ്ഞു. അഞ്ചുവർഷത്തിനു മുൻപ് ബി എം ആൻഡ് ബി സി നിലവാരത്തിൽ വികസിപ്പിച്ച റോഡാണിത്. റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പുലൈനുകൾ കടന്നുപോകുന്നുണ്ട്. ഇവിടെ പൈപ്പു തകർന്ന് വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. പ്രദേശത്തെ പാറമടകളിൽ നിന്ന് ലോഡ് കയറ്റി പോകുന്ന നിരവധി വാഹനങ്ങൾ ദിവസവും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. ശബരിമല തീർത്ഥാടന സമയത്ത് വടശ്ശേരിക്കരയിൽ നിന്നും കോന്നിയിൽ എത്താൻ തീർത്ഥാടകർ ഉപയോഗിക്കുന്ന പാതയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |