തൃശൂർ: യാത്ര, യാത്രിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മൊബൈൽ യാത്രാ ഫോട്ടോ മത്സരവും ത്രിദിന ഫോട്ടോ പ്രദർശനവും യാത്രികരുടെ സംഗമവും കലാമേളയും ജൂൺ 13 മുതൽ 15 വരെ നടക്കും. ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ പരിപാടിയുടെ ഉദ്ഘാടനം 13ന് രാവിലെ 10.30ന് ജോളി ചിറയത്ത് ഉദ്ഘാടനം ചെയ്യും. 15ന് വൈകിട്ട് നാലിന് സമാപന സമ്മേളനം ജയരാജ് വാരിയർ ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള സമ്മാനവിതരണവും നടക്കും. എൻട്രികൾ അയക്കാനുള്ള അവസാനതീയതി ജൂൺ 3. ഫോൺ: 8075572727, 9745287360 (വാട്‌സാപ്പ്). വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ രാജൻ തലോർ, കെ.വിജയരാഘവൻ, കെ.സുധീർ കുമാർ, ബിന്ദു ആരിപ്പറമ്പിൽ, ജഗതി തലോർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |