തൃശൂർ: ഇന്ന് കാണുന്ന വികസിത ഭാരതത്തിന്റെ വാതിൽ തുറന്നു കൊടുത്തത് രാജീവ് ഗാന്ധിയാണെന്ന് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു. ടെലി കമ്മ്യൂണിക്കേഷൻ, ഐടി തുടങ്ങിയ യുവജനങ്ങൾക്ക് തൊഴിൽ നൽകുന്ന സംരംഭങ്ങളിലൂടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ചെറുപ്പക്കാരെ കൈപിടിച്ചുയർത്താൻ രാജീവ് ഗാന്ധിക്ക് സാധിച്ചു. രാജീവ് ഗാന്ധിയുടെ 34ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഡി.സി.സി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളന ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് വള്ളൂർ, ടി.വി.ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.സി.ശ്രീകുമാർ, കെ.ബി.ശശികുമാർ, ഐ.പി.പോൾ, കെ.എച്ച്.ഉസ്മാൻ ഖാൻ, കെ.വി.ദാസൻ, രവി ജോസ് താണിക്കൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |