കോട്ടയം: ബാക്ക് വേഡ് ക്ലാസ് ക്രിസ്ത്യൻ ഫെഡറേഷന്റെ (ബി.സി.സി.എഫ്) ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് ധർണ നാളെ ഉച്ചകഴിഞ്ഞ് 2ന് സെക്രട്ടേറിയറ്റ് പടിക്കൽ നടക്കും. ത്രിതല പഞ്ചായത്തുകളിൽ പട്ടികജാതി ക്രൈസ്തവ സീറ്റ് സംവരണത്തിന് നിയമനിർമ്മാണം നടത്തുക, ജാതി സെൻസസ് അടിയന്തരമായി നടത്തുക, ദളിത് ക്രൈസ്തവരെ ക്രീമിലെയറിൽ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. ബിഷപ്പ് ഡോ.ഗീവർഗീസ് കൂറിലോസ് ഉദ്ഘാടനം ചെയ്യും. അഡ്വ.ബിനോയ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. ഡോ.സൈമൺ ജോൺ, കെ.എം വീനസ്, എൻ.എ ബാബു, വി.സി സുനിൽ തുടങ്ങിയവർ പങ്കെടുക്കും. എ.ജെ സാബു സ്വാഗതവും റോജേഷ് ജോർജ് നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |