തൃശൂർ: മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി നഷ്ടപ്പെട്ടു. തമിഴ്നാട് അതിർത്തിയിൽ താമസിച്ചിരുന്ന മേരിയാണ് (67) മരിച്ചത്. മലക്കപ്പാറ- വാൽപ്പാറ അതിർത്തിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. ഷോളയാർ ഡാമിന്റെ ഇടതുക്കര ഭാഗത്താണ് മേരിയുടെ വീട്. മേരിയും മകളുമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. കാട്ടാന ഇവരുടെ വീട് തകർക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ പേടിച്ചോടിയ മേരിയെ കാട്ടാന പിന്തുടർന്ന് കൊല്ലുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |