എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2024-2025 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ജി.എച്ച്.എച്ച്.എസ് എടപ്പാളിൽ നിർമ്മിച്ച ഗേൾസ് ഫ്രണ്ട്ലി ടോയിലറ്റിന്റെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ നിർവ്വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തംഗം അഡ്വ.പി.പിമോഹൻദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് അഡ്വ.ആർ.ഗായത്രി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമലത, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ആർ.അനീഷ്, സ്‌കൂളിലെ അദ്ധ്യാപകർ, പി.ടി.എ അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |