കോട്ടയം: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ വിദ്യാര്‍ത്ഥിനി അപകടത്തില്‍ മരിച്ചു. കോട്ടയം ജില്ലയിലെ തോട്ടക്കാട് മാടത്താനി വടക്കേമുണ്ടയ്ക്കലില്‍ വി.ടി രമേശിന്റെ മകള്‍ അബിദ പാര്‍വതി (18) ആണ് അപകടത്തില്‍ മരിച്ചത്.
മാതാവ് നിഷയ്ക്ക് ഒപ്പം റോഡ് മുറിച്ച് കടക്കവേയാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച വൈകുന്നേം ആറ് മണിയോടെ കോട്ടയം ചന്തക്കവലയില്‍ വച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഓടിക്കൂടിയ യാത്രക്കാരും വ്യാപാരികളും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബിതയുടെ ജീവന്‍ രക്ഷിക്കാനായില്ല.
തൃക്കോതമംഗലം ഗവ.വിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. അബിതയുടെ പരീക്ഷാ ഫലം ഇന്നാണ് പുറത്തുവന്നത്. ഫലം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് അപകടത്തില്‍ അബിതയുടെ മരണം സംഭവിച്ചത്.
റോഡ് മുറിച്ച് കടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരികയായിരുന്നു അമ്മയും മകളും. ഈ സമയം ജില്ലാ ആശുപത്രി ഭാഗത്ത് നിന്നും എത്തിയ കാര്‍ ഇരുവരെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |