കൊച്ചിയിൽ അമ്മ കുഞ്ഞിനെ പുഴയിലെറിഞ്ഞുകൊന്ന സംഭവത്തിൽ പ്രതികരണവുമായി നടൻ ആദിത്യൻ ജയൻ. കുട്ടിയ്ക്ക് ഇങ്ങനെയൊരവസ്ഥ വരാൻ കാരണം വീട്ടുകാർ തന്നെയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
അച്ഛന്റെ കുറ്റം പറഞ്ഞു കൊടുത്തും അച്ഛനിൽ നിന്നും അകറ്റിയും കുട്ടികളെ അനാഥമാക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കുഞ്ഞുങ്ങളെ തൊടുന്നത് ആരാണെങ്കിലും കൈ വെട്ടണമെന്നും കുറിപ്പിൽ പറയുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഈ മോൾക്ക് ഈ അവസ്ഥ വരാൻ കാരണം ആ കുഞ്ഞിന്റെ വീട്ടുകാർ തന്നെയാണ്, ഒന്നരവർഷം ഒരു കുഞ്ഞു ഒരു വീട്ടിൽ പീഡനം അനുഭവിച്ചു എങ്കിൽ എവിടെ പോയി വീട്ടുകാർ, കുഞ്ഞിന് വേണ്ട സ്നേഹം വീട്ടിൽ കിട്ടാതെ ആകുമ്പോൾ അടുത്ത് കാണുന്നവരെ കുട്ടിക്ക് സ്നേഹിക്കേണ്ടി വരും.
ആ കുഞ്ഞു ആരോട് പറയും എല്ലാം സഹിച്ചു അവൾ, ഇതുപോലെ എത്ര കുഞ്ഞുങ്ങൾ കാണും ഈ ലോകത്തു പല വീടുകളിലും അമ്മമാർക്ക് കുഞ്ഞിന്റെ കാര്യം നോക്കാൻ നേരമില്ല കുട്ടിയെ കൊണ്ട് അംഗൻവാടിയിലും കണ്ട ഫ്ലാറ്റിലും അല്ലേൽ അയൽവാസികളുടെ വീട്ടിലും വിട്ടു അല്ലേൽ വീട്ടിൽ ജോലിക്കാരെയും ഏല്പിച്ചു പോകും. അച്ഛന്റെ കുറ്റം പറഞ്ഞു കൊടുത്തും അച്ഛനിൽ നിന്നും അകറ്റിയും അവരെ അനാഥമാക്കും.
പെൺകുഞ്ഞുങ്ങൾ ഉള്ള അമ്മമാർ മനസിലാക്കണം. അവരുടെ ആദ്യ കാവൽക്കാരൻ അവളുടെ അച്ഛനാണ്, അയാളെയാണ് നിങ്ങൾ അവരിൽ നിന്നും അകറ്റുന്നത്. എല്ലാ അമ്മമാരെയും പറയില്ല,ഈ കുഞ്ഞു പീഡിപ്പിക്കപ്പെട്ടു എന്ന് അറിഞ്ഞ നിമിഷം അവനെ കൊന്നിട്ട് ആ കുഞ്ഞിനെ ചേർത്ത് പിടിച്ചിരുന്നു എങ്കിൽ ഈ പന്ന സ്ത്രീയെ ഈ ലോകം മുഴുവൻ അവൾക്കു ഒപ്പം നിന്നേനെ. ഇവളും ഈ കുഞ്ഞിന് ഉണ്ടായ പീഡനത്തിന് ഉത്തരവാദിയാണ്.
ഇന്ന് അമ്മയുടെ പുരുഷ സുഹൃത്തിന് ഉമ്മ കൊടുത്തില്ല എങ്കിൽ കുഞ്ഞിനെ ഉപദ്രവിക്കുന്ന കാലമാണ്. ആ തെണ്ടി പറയുന്നു പറ്റിപ്പോയി സാറെ എന്ന്, എന്ത് പറ്റിപ്പോയി എടാ നിന്റെ മോള് അല്ലേടാ, ഈ കുഞ്ഞു നിനക്ക് എങ്ങനെ തോന്നി. ഇവനെ നിയമത്തിന്റെ മുന്നിൽ നിർത്തി സുരക്ഷിതനായി അവനെ ജയിലിൽ ഇട്ടു വളർത്തി പുറത്തു വിടും നിയമം മാറണം സാർ, ഇവിടെയുള്ള മക്കൾക്കു ജീവിക്കണം ഇങ്ങനെയുള്ള അമ്മമാരിൽ നിന്നും ചെറിയച്ഛന്മാരിൽ നിന്നും സുഹൃത്തുകളിൽ നിന്നും
അന്യദേശത്തൊഴിലാളികളിൽ നിന്നും മക്കൾക്കു സംരക്ഷണം കൊടുക്കൂ സാർ. ഇവരെ ജനത്തിന് വിട്ടുകൊടുക്കൂ,ഇവിടുത്തെ കോടതി നിയമം എല്ലാം മാറേണ്ട സമയം കഴിഞ്ഞു,പല മാദ്ധ്യമങ്ങളും ഈ പന്ന മാനസികാരോഗി ആയ സ്ത്രീ വെള്ള പൂശാൻ നോക്കുന്നു അവളാണ് കള്ളി, ആ കുഞ്ഞിന് അവളുടെ അമ്മയോട് പറയാൻ പറ്റുമോ ക്രൂരമായി ഉപദ്രവിക്കുന്ന അമ്മ എങ്ങനെ പറയും അച്ഛൻ കൂലിപ്പണിക്കാരൻ ആ കുഞ്ഞു ആരുടെയും സ്നേഹം കിട്ടാതെ ഇതെല്ലാം സഹിച്ചു അവസാനം അതിനെ കൊന്നും കളഞ്ഞു,ഇതുപോലെ എത്ര കേസ് ആയി ആര് ഓർക്കുന്നു ഒന്ന് വന്നാൽ 10 ദിവസം. അത് കഴിഞ്ഞാൽ അടുത്ത കേസ്. ഇത് തുടർന്ന് പോകുന്നു. കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും,
ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, അതിനു കൂട്ട് ഇവിടുത്തെ നിയമം, ഇതുപോലെ ഉള്ള മാനസികാരോഗികളായ അമ്മമാർ ഇവിടെ ഉണ്ട്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത് ഈ ദ്രോഹിയുടെ അമ്മയേയും അറസ്റ്റ് ചെയ്യണം,നമ്മുടെ കുഞ്ഞുങ്ങൾ അപകടത്തിലാണ് ഒന്നും പറയാതെ നിശബ്ദരായി ഇരിക്കുന്നതു ഇവിടെ ഉള്ള അനാവശ്യ നിയമത്തെ പേടിച്ചതാണ് ആ ചങ്ങലപൊട്ടിച്ചു ജനം മുന്നോട്ടു വരുന്ന ഒരു ദിവസം ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |