തിരുവനന്തപുരം: മീഡിയ അക്കാഡമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷൻ നടത്തുന്ന ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് ജൂൺ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. പൊതുപ്രവേശന പരീക്ഷ ജൂൺ 14ന് ഓൺലൈനായി നടത്തും. ബിരുദമാണ് യോഗ്യത. വിവരങ്ങൾക്ക്- 0484-2422275. 8590320794, www.keralamediaacademy.org.
ഐ.ടി കോഴ്സുകൾക്ക് അപേക്ഷ 25വരെ
തിരുവനന്തപുരം:ഐ.സി.ടി അക്കാഡമിയുടെ ഡേറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, ഫുൾസ്റ്റാക്ക് ഡെവലപ്മെന്റ് ,എ.ഐ & മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി, സോഫ്റ്റ്വെയർ ഡെവലപ്മെന്റ് എൻജിനിയർ ഇൻ ടെസ്റ്റ് കോഴ്സുകളിലേക്ക് 25വരെ https://ictkerala.org/interestൽ അപേക്ഷിക്കാം.നാലുമാസമാണ് ദൈർഘ്യം. ഒരുമാസം ഐ.ടി കമ്പനികളിൽ ഇന്റേൺഷിപ്പുമുണ്ട്. ഫോൺ-7594051437
എം.സി.എ അപേക്ഷ 31വരെ
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ) പ്രവേശനത്തിന് ഓൺലൈനായി 31വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in , 0471-2324396, 2560327.
എൽ.എൽ.ബിഅഡ്മിറ്റ് കാർഡ്
തിരുവനന്തപുരം: പഞ്ചവത്സര എൽ.എൽ.ബി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് www.cee.kerala.gov.in വെബ്സൈറ്റിൽ ഡൗൺലോഡ് ചെയ്യാം. അപേക്ഷയിലെ പരാതികൾ പരിഹരിക്കാൻ 30ന് ഉച്ചയ്ക്ക് രണ്ടുവരെ അവസരമുണ്ട്. ഹെൽപ്പ് ലൈൻ- 0471 – 2525300 , 2332120, 2338487
തൊഴിൽ നൈപുണ്യ പരിശീലനം
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പും നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വിവിധ ജില്ലകളിൽ കയറുല്പന്നങ്ങളായ ഫ്രെയിംമാറ്റ്,ചകിരിച്ചോറ് കമ്പോസ്റ്റ്,കയർഭൂവസ്ത്ര നിർമ്മാണം എന്നിവയിൽ സ്റ്റൈപെൻഡോടെ തൊഴിൽ നൈപുണ്യ പരിശീലനം നൽകും. 50 വയസുവരെയുള്ള പട്ടികജാതി വനിതകൾക്കാണ് പരിശീലനം. യോഗ്യത: എട്ടാം ക്ലാസ്. വിശദാംശങ്ങൾക്ക്: www.ncrmi.org ,04712730788.
ഓർമിക്കാൻ...
1. ജെ.ഇ.ഇ മെയിൻ പേപ്പർ 2 ഫലം:- ജെ.ഇ.ഇ മെയിൻ പേപ്പർ 2 (ബി.ആർക്, ബി. പ്ലാനിംഗ്) ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: http://www.nta.ac.in/
2. സിയു.ഇ.ടി യുജി അഡ്മിറ്റ് കാർഡ്:- മേയ് 26 മുതൽ ജൂൺ മൂന്നു വരെ നടക്കുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന്റെ (യു.ജി) അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://cuet.nta.nic.in
3. BITSAT അഡ്മിറ്റ് കാർഡ്:- ബിറ്റ്സ് പിലാനി പ്രവേശനത്തിനായി നടത്തുന്ന BITSAT പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. 26നാണ് പ്രവേശന പരീക്ഷ. വെബ്സൈറ്റ്: bitsadmission.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |