ആഗ്രഹിക്കുന്ന മേഖലകളിൽ എത്തിച്ചേരാനും ജോലി നേടാനും കഴിയാതെ വരുന്നതാണ് പ്രൊഫഷണൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാൽ അച്ചടക്കവും നിശ്ചയദാർഢ്യവുമുള്ള പുതുയുഗ പ്രൊഫഷണലുകൾക്ക് വൻകിട കമ്പനികളിൽ നിന്ന് സ്വപ്നതുല്യമായ അവസരങ്ങളും വന്നുചേരുന്നുണ്ട്. പുതുതലമുറയ്ക്ക് ആവശ്യമായ പ്രൊഫഷനുകളെ വളർത്തിയെടുക്കാൻ എന്നും മുന്നിട്ടു നിൽക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. ഉന്നത നിലവാരത്തിൽ, പ്രായോഗിക പരിശീലനത്തിൽ ഉന്നൽ നൽകിയുള്ള അദ്ധ്യയനമാണ് ഒന്നര പതിറ്റാണ്ടുകൊണ്ട് വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയെ പ്രാപ്തരാക്കിയത്.
വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാകുക എന്ന ശ്രീനാരായണ ഗുരുദേവന്റെ സന്ദേശത്തിൽ അടിയുറച്ച് വിശ്വസിച്ച് പ്രവർത്തിക്കുന്ന ശ്രീ ഗുരുദേവ ചാരിറ്റബിൾ ആന്റ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ആണ് 2009ൽ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആരംഭിച്ചത്. മികവിന്റെ പാതയിൽ 16 വർഷം പിന്നിട്ട കോളേജിന് നാഷണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെയും (എൻ.എ.എ.സി) നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെയും (എൻ.ബി.എ) അംഗീകാരം ലഭിച്ചിട്ടുണ്ട്. കേരള സാങ്കേതിക സർവ്വകലാശാലയുടെ കീഴിൽ അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന കോളേജിന് ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജുക്കേഷൻ (എ.ഐ.സി.റ്റി.ഇ) അംഗീകാരവും ഗുണനിലവാരത്തിന്റെ മുദ്റയായ ഐ.എസ്.ഒ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.
പ്ലേസ്മെന്റ് ഉറപ്പ്
പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് മൾട്ടി നാഷണൽ കമ്പനികളിൽ ഉൾപ്പെടെ തൊഴിൽ ഉറപ്പാക്കുന്നതിന് സുസജ്ജമായ പ്ലേസ്മെന്റ് സെല്ല് ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് ലോകത്തിന്റെ ആവശ്യകതകൾ അനുസരിച്ച് വിദ്യാർത്ഥികളുടെ ശേഷികൾ വികസിപ്പിക്കാനും അവരുടെ തൊഴിൽ ക്ഷമത വർദ്ധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളാണ് പ്ലേസ്മെന്റ് സെൽ നടപ്പിലാക്കുന്നത്. വിവിധ മേഖലകളിലെ കമ്പനികളുമായി ചേർന്ന് കാമ്പസ് റിക്രൂട്ട്മെന്റ് ഡ്രൈവുകളും വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു. ഇൻഫോസിസ്, കോഗ്നിസന്റ്, ഐ.ബി.എം, എച്ച.സി.എൽ, ക്യാപ്ജെമിനി, ഡെൽ, ടി.സി.എസ്, യു.എസ്.ടി ഗ്ലോബൾ തുടങ്ങിയ വൻകിട കമ്പനികളിൽ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് ലഭിച്ചിട്ടുണ്ട്.
സ്റ്റാർട്ട് അപ്പുകൾക്ക്
മികച്ച പ്രോത്സാഹനം
വിദ്യാർത്ഥികളുടെ സംരംഭക ശേഷി വളർത്തിയെടുക്കുന്നതിന് കേരള സ്റ്റാർട്ട് ആപ്പ് മിഷന്റെ ഇന്നവേഷൻ ആന്റ് എൻട്രപ്രണർഷിപ്പ് ഡവലപ്മെന്റ് സെന്ററുമായി ചേർന്ന് നിരവധി പ്രോജക്ടുകളാണ് മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടക്കുന്നത്. റോണിക്സ് ടെക്നോവേഷൻസ് പോലുള്ള വിദ്യാർത്ഥി സ്റ്റാർട്ട് അപ്പുകൾ 2018 മുതൽ ക്യാമ്പസിൽ നിന്ന് പ്രവർത്തിക്കുന്നുണ്ട്.
മത്സര പരീക്ഷകൾക്ക്
പ്രത്യേക പരിശീലനം
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ എഞ്ചിനിയറിംഗ് തസ്തികകളിലേക്ക് നടത്തുന്ന മത്സര പരീക്ഷകളിലേക്ക് തയ്യാറെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പരീശീലനവും മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിൽ നൽകുന്നുണ്ട്. ഇന്ത്യൻ എഞ്ചിനിയറിംഗ് സർവ്വീസുകൾ ഉൾപ്പടെയുള്ള മത്സര പരീക്ഷകളിലേക്ക് ഇവിടുത്തെ വിദ്യാർത്ഥികൾ തയ്യാറെടുക്കുന്നു. ഉപരിപഠനായി വിദ്യാർത്ഥികൾക്ക് ഗേറ്റ് പരീക്ഷ പരിശീലനവും നൽകുന്നുണ്ട്.
കലാ, കായിക രംഗത്തും മുന്നിൽ
പഠനത്തിൽ മാത്രമല്ല, കലാ, കായിക രംഗത്ത് മുന്നേറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും മഹാഗുരു കോളേജ് പ്രത്യേക പരിശീലനം ഒരുക്കുന്നുണ്ട്. ഇന്റർ കോളേജ്, സർവ്വകലാശാല തലങ്ങളിലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വ്യക്തിഗത പരിശീലനം നൽകുന്നു. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, ബാറ്റ്മിന്റൺ, സൈക്ലിംഗ്, ഗുസ്തി എന്നിങ്ങനെ വിവിധ കായിക ഇനങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിക്കുന്നുണ്ട്. ഫുട്ബോൾ, ക്രിക്കറ്റ്, സൈക്ലിംഗ് ഇനങ്ങളിൽ കോളേജിന് സ്വന്തമായി ടീം ഉണ്ട്. വിശാലമായ ലൈബ്രറി, ബ്രഡ്ജ് കോഴ്സുകൾ, യോഗ സെന്റർ, ലാംഗ്യേജ് ലാബ്, വ്യക്തിഗത കൗൺസിലിംഗ്, കോളേജ് ജിംനീഷ്യം എന്നിങ്ങനെ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാർത്ഥികൾക്ക് വേണ്ടി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോളേജിലെ 2025-26 വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിട്ടുണ്ട്.
കോഴ്സുകൾ
B.TECH
ആർട്ടിഫിഷൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ്
കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനിയറിംഗ്
കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനിയറിംഗ് (ഡാറ്റാ സയൻസ്)
മെക്കാനിക്കൽ എഞ്ചിനിയറിംഗ്
ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്കൽ എഞ്ചിനിയറിംഗ്
ഇലക്ടോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനിയറിംഗ്
സിവിൽ എഞ്ചിനിയറിംഗ്
M.TECH
സ്ട്രക്ച്ചറൽ എഞ്ചിനിയറിംഗ് അന്റ്
കൺസ്ട്രക്ഷൻ മാനേജ്മെന്റ്
മെഷീൻ ഡിസൈൻ
സിഗ്നൽ പ്രോസസിംഗ്
MBA
ഫിനാൻസ്
മാർക്കറ്റിംഗ്
ഹ്യൂമൻ റിസോഴ്സ്
ഓപ്പറേഷൻ സിസ്റ്റംസ്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം+ 91 94 96 32 67 95 (24 മണിക്കൂറും) + 91 94 46 97 07 07 (രാവിലെ 9.30 മുതൽ വൈകിട്ട് 4.30വരെ)
https://www.mahagurutech.ac.in/index.php
COLLEGE CODE - VPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |