മുണ്ടക്കയം : കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കും. വീടുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ ഉള്ളിലും പരിസരപ്രദേശങ്ങളിലും കൊതുക് വളരുന്ന വെള്ളക്കെട്ടുകൾ കണ്ടെത്തി ജനപങ്കാളിത്തോടെ നീക്കം ചെയ്യും. മഴ ശക്തമായതോടെ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ, മലമ്പനി, തുടങ്ങിയ നിരവധി കൊതുക് ജന്യരോഗങ്ങളുടെ പകർച്ച തടയാനുള്ള മുൻകരുതലുകളാണ് സ്വീകരിക്കുന്നത്. രണ്ടുമാസത്തേക്ക് എല്ലാ ഞായറാഴ്ചകളിലും വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ പ്രവർത്തനം നടക്കും. ജലജന്യ രോഗങ്ങൾ പടർന്നു പിടിക്കാതിരിക്കാൻ കുടിവെള്ള കിണറുകൾ ക്ലോറിനേഷൻ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |