കൊയിലാണ്ടി: മലബാറിലെ പ്രമുഖ സംഗീത നൃത്തകല പഠനകേന്ദ്രമായ പൂക്കാട് കലാലയത്തിൻറെ ഈ വർഷത്തെ ആവണിപ്പൂവരങ്ങ് 13ന് തുടങ്ങും. 13 മണിക്കൂർ നീളുന്ന കലാവിരുന്നിൽ ആയിരത്തോളം കലാകരൻമാർ പങ്കെടുക്കും. ഭരതനാട്യം, മോഹിനിയാട്ടം, ഗാനമേള, വാദ്യവൃന്ദം, സംഘഗാനം, സംഘനൃത്തം ഒപ്പന .തിരുവാതിരക്കളി.ചിത്ര പ്രദർശനം, ഡാങ്കി നൃത്തം, നാടകം, നാടകപ്പാട്ട്, കാഴ്ച എന്നീ പരിപാടികൾ അരങ്ങേറുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ മുരളിധരൻ എം.പി ഉദ്ഘാടനം നിർവഹിക്കും. കെ.ദാസൻ എം.എൽ.എ, കവി വീരാൻകുട്ടി എന്നിവർ സംബന്ധിക്കും. I4ന് വൈകിട്ട് സമാപനസമ്മേളനത്തിൽ സന്തോഷ് എച്ചിക്കാനം മുഖ്യാതിഥിയായിരിക്കും. 'ഉയരെ 'സിനിമാ സംവിധായകൻ മനു അശോകനെ ചടങ്ങിൽ ആദരിക്കും എം.നാരായണന്റെ സ്നേഹഭാരം നാടകവുമുണ്ടാവും. ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി കലാലയം അഖിലകേരളാടിസ്ഥാനത്തിൽ ഷോർട്ട് ഫിലിം, ഫോട്ടോഗ്രാഫി മത്സരങ്ങൾ സംഘാടിപ്പിക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. മത്സരത്തിനുള്ള എൻട്രികൾ ഒക്ടോബർ 31 ന് മുമ്പായി കലാലയം ഓഫീസിൽ ലഭിച്ചിരിക്കണം. വാർത്താസമ്മേളനത്തിൽ ശിവദാസൻ പൊയിൽക്കാവ്, യു.കെ.രാഘവൻ, കെ.ശ്രീനിവാസൻ, ബാലൻ കുനിയിൽ, പി.കെ.വേലായുധൻ, കെ.രാജഗോപാലൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |