ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നാണ് എം.എസ്.സി എന്നറിയപ്പെടുന്ന മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി. 1970ൽ ഇറ്റലിയിൽ തുടക്കം കുറിച്ച കമ്പനിയുടെ ഇപ്പോഴത്തെ ആസ്ഥാനം സ്വിറ്റ്സർലാൻഡിലെ ജനീവയിലാണ്. ജനീവയിലെ അപ്പോന്റെ കുടുംബമാണ് ഉടമകൾ. 900ൽപ്പരം കപ്പലുകൾ കമ്പനിയുടെ കീഴിലുണ്ട്. ആഗോള കണ്ടെയ്നർ ബിസിനസിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്നു. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ മദർ കപ്പലുകൾ എം.എസ്.സിയുടെ ഉടമസ്ഥതയിലാണ്. വിഴിഞ്ഞം കണ്ടെയ്നർ തുറമുഖത്ത് ആദ്യമെത്തിയ മദർഷിപ്പുകളും ഇവരുടേതായിരുന്നു. കൊച്ചിയിൽ ഉൾപ്പെടെ രാജ്യമെമ്പാടും ഓഫീസുകളും രണ്ടു ലക്ഷത്തിലേറെ ജീവനക്കാരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |