മാവേലിക്കര: കേരളത്തിന്റെ വികസന സാദ്ധ്യതകളെയെല്ലാം തല്ലിക്കെടുത്തി, കേരളം വീണു പോകുന്ന സാഹചര്യം സൃഷ്ടിച്ച പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ ഭാരതീയ ജനതാ പാർട്ടിയും എൻ.ഡി.എയും ചേർന്ന് 'കേരളം വീണ പതിറ്റാണ്ട് ’ എന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രതിഷേധ പരിപാടികളുടെ തുടക്കം കുറിച്ച് കൊണ്ട് സംസ്ഥാനമൊട്ടാകെ ഇന്ന് വൈകിട്ട് പഞ്ചായത്തുകളുടെ മുന്നിൽ പ്രതിഷേധ ജ്വാല നടക്കും. ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലയുടെ നേതൃത്വത്തിൽ 33 പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് സന്ദീപ് വാചസ്പതി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |