ആലപ്പുഴ : ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ഔവ്വർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയിലേക്ക് ഓൺ കോൾ ബേസിസിൽ ഒ.ആർ.സി പരിശീലകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
നിശ്ചിതമാതൃകയിലുള്ള അപേക്ഷ ഫോം, ബയോഡേറ്റാ, യോഗ്യത, പ്രവൃത്തി പരിചയം,ഫോട്ടോ,വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂൺ13നകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ,ജില്ലാശിശു സംരക്ഷണ യൂണിറ്റ്,കോൺവെന്റ് സ്‌ക്വയർ,ആലപ്പുഴ - 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കാം. ഫോൺ: 0477-2241644. വെബ്‌സൈറ്റ് www.wcd.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |