പത്തനംതിട്ട : എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ ശില്പശാല സി. പി . എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്. ഭദ്രകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. സനൽകുമാർ, എൻ.ആർ.ഇ.ജി എംപ്ലോയിസ് യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മനോജ് നാരായണൻ,റോയി ഫിലിപ്പ്, സൗദാരാജൻ, പ്രസന്നകുമാർ, എം.വി സൻജു, പി.കെ അനീഷ്, ബിജിലി പി. ഈശോ എന്നിവർ സംസാരിച്ചു. കേന്ദ്രസർക്കാർ തൊഴിലുറപ്പ് മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും പരമാവധി തൊഴിൽ ദിനങ്ങൾ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |