ന്യൂഡൽഹി: വികസനം ലക്ഷ്യമിടുന്ന ഇരട്ട എൻജിൻ സർക്കാരിന്റെ നേട്ടങ്ങൾ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തുന്നത് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ എൻ.ഡി.എ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വിഷയങ്ങളിൽ വിപുലമായ ചർച്ചകൾ നടത്തിയെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ജലസംരക്ഷണം, പരാതിപരിഹാരം, ഭരണചട്ടക്കൂടുകൾ ശക്തിപ്പെടുത്തൽ, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, കായികരംഗം തുടങ്ങി മേഖലകളിൽ സംസ്ഥാനങ്ങൾ മികച്ച പ്രവർത്തനമാതൃകകൾ അവതരിപ്പിച്ചു. ഈ അനുഭവങ്ങൾ കേൾക്കുന്നത് ആനന്ദകരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വൃത്തി, ശുചിത്വം, ആരോഗ്യ സംരക്ഷണം, യുവജനശാക്തീകരണം, കൃഷി, സാങ്കേതികവിദ്യ തുടങ്ങിയ പ്രധാന മേഖലകളെക്കുറിച്ചും ചർച്ച നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |