വെഞ്ഞാറമൂട്: പാലവിള റസിഡന്റ്സ് അസോസിയേഷന്റെയും സെന്റ്ജോൺസ് മെഡിക്കൽ വില്ലേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചാരണ സന്ദേശ പദയാത്ര സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല കുമാരി ഉദ്ഘാടനം ചെയ്തു. ഫാദർ ജോസ് കിഴക്കേടത്ത് ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖകുമാരി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദു,വാർഡ് മെമ്പർമാരായ സുരേഷ് കുമാർ, അനി,രക്ഷാധികാരി രവീന്ദ്രൻ നായർ,കുരു പറമ്പിൽ ദാമോദരൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ് സി.ആർ ഗിരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വേണു കെ.പി സ്വാഗതം പറഞ്ഞു. ഗോപകുമാർ, രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |