നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതും ലഹരിക്കേസിൽ ചോദ്യം ചെയ്തതുമൊക്കെ അടുത്തിടെ ചർച്ചയായിരുന്നു. നടനെ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു. തനിക്ക് ഇപ്പോൾ മാറ്റം വന്നിട്ടില്ലേയെന്ന് എല്ലാവരോടും ചോദിക്കാറുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ.
' ശ്രീനാഥ് ഭാസിയുടെ വീടും എന്റെപോലത്തെ വീടാണ്. പുറമേ ഞങ്ങൾക്ക് വേറൊരു ഇമേജാണ്. ഞങ്ങൾ ഒരിക്കലും നാടിനെ നശിപ്പിക്കാനോ അല്ലെങ്കിൽ നാട്ടുകാരെ നശിപ്പിക്കാനോ ഒന്നും ചെയ്തിട്ടില്ല. എന്തെങ്കിലും നാശമുണ്ടായിട്ടുണ്ടെങ്കിൽ അത് ഞങ്ങൾക്ക് മാത്രമാണ്. ഇപ്പോൾ വേടന്റെ കാര്യത്തിലും പറഞ്ഞില്ലേ. ഞാൻ ശരിയാകണമെങ്കിൽ അത് ഞാൻ തന്നെ ശരിയാക്കണം. ഇങ്ങനെ മുന്നോട്ടുപോയിട്ട് കാര്യമില്ല. അതുകൊണ്ടാണ് ഞാൻ റിഹാബിറ്റിലേഷൻ സെന്ററിൽ കൊണ്ടുപോകാൻ പറഞ്ഞത്. നമുക്ക് ട്രീറ്റ്‌മെന്റ് വേണമെങ്കിൽ ട്രീറ്റമെന്റെടുക്കണം. അതുകഴിഞ്ഞ് തിരിച്ചുവന്നപ്പോഴും കഞ്ചാവടിയൻ വന്നല്ലോയെന്ന് കമന്റ് കാണാം. നിങ്ങൾ പുറത്തുപോയാൽ ഭയങ്കര വലിയ വരവേൽപ്പൊന്നും ഉണ്ടാകില്ലെന്ന് ഡോക്ടർ ആദ്യമേ പറഞ്ഞിട്ടുണ്ട്. ഈ വക കമന്റുകൾ ഇനിയും കേൾക്കാം. അപ്പോഴൊന്നും പ്രകോപിതനാകരുത്. നമ്മൾ മാറേണ്ടത് നമ്മുടെ ആവശ്യമാണ്.'
മമ്മി എനിക്ക് വീണ്ടും കല്യാണത്തിന് മാട്രിമോണിയലിൽ നോക്കിയിരുന്നു. പ്രേമിക്കുന്നതിന് കുഴപ്പമുണ്ടോയെന്ന് ഞാൻ ഡോക്ടറോട് ചോദിച്ചു. രണ്ട് മൂന്ന് മാസത്തേക്ക് പ്രേമം വേണ്ടെന്ന് പറഞ്ഞു. ഇമോഷണലി പെട്ടെന്ന് അറ്റാച്ചിഡാകും.' - നടൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |