ബിഗ് ബോസ് സീസൺ 7 അമ്പത് ഏപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. നടിയും ഡോക്ടറുമായ ബിന്നി സെബാസ്റ്റ്യനും ഇത്തവണ മത്സരാർത്ഥിയായി എത്തിയിരുന്നു. കഴിഞ്ഞാഴ്ച നടന്ന എവിക്ഷനിൽ ബിന്നി പുറത്തായി.
തിരിച്ചെത്തിയ ബിന്നിയ്ക്ക് ഭർത്താവും നടനുമായ നൂബിൻ നൽകിയ സ്വീകരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ബിന്നി കഴിഞ്ഞാഴ്ച ഔട്ടാകുമെന്ന സൂചന ലഭിച്ചപ്പോൾ നൂബി ആദ്യം ചെയ്തത് ഭാര്യയ്ക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഒരുക്കുക എന്നതായിരുന്നു. ഭാര്യ ഔട്ടായില്ലെങ്കിൽ ഉണ്ടാക്കിവച്ചതെല്ലാം പപ്പയും മമ്മിയും കഴിക്കുമെന്നും നൂബിൻ വ്യക്തമാക്കിയിരുന്നു.
ഫാമിലി റൗണ്ടിൽ നൂബിൻ ബിഗ് ബോസ് ഹൗസിൽ എത്തിയ സമയത്ത് ചെമ്മീൻ കഴിക്കണമെന്ന ആഗ്രഹം ബിന്നി പങ്കുവച്ചിരുന്നു. നൂബിൻ ആദ്യം തയ്യാറാക്കിയതും ചെമ്മീൻ റോസ്റ്റ് ആയിരുന്നു. ബീഫ് മമ്മിയാണ് തയ്യാറാക്കിയതെന്നും നടൻ വ്യക്തമാക്കിയിരുന്നു. ബിഗ് ബോസിൽ പോയതിന് ശേഷം ബിന്നി നന്നായി മെലിഞ്ഞെന്നും അതിനാൽ തയ്യാറാക്കിയ വിഭവങ്ങളെല്ലാം ഭാര്യയ്ക്ക് ഇഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നടൻ വീഡിയോ പങ്കുവച്ചത്.
അനുമോൾ, അനീഷ്, അക്‌ബർ, ആദില, ഷാനവാസ്, നൂറ, നെവിൻ അടക്കമുള്ളവരാണ് ഇപ്പോൾ ബിബി ഹൗസിൽ ഉള്ളത്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ജിസൈൽ നേരത്ത ഔട്ടായിരുന്നു. ആരൊക്കെ ടോപ്പ് 5ൽ ഉണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |