തൃശൂർ: രാഷ്ട്രീയം സർഗ്ഗാത്മകതയോടെ പങ്കുവെയ്ക്കുന്ന വേടന് (ഹിരൺദാസ് മുരളി) തളിക്കുളം പ്രിയദർശിനി പബ്ലിക് ലൈബ്രറിയുടെ പ്രഥമ പ്രിയദർശിനി പുരസ്‌കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് വായനാദിനമായ ജൂൺ 19ന് വൈകിട്ട് 4 ന് തളിക്കുളം സ്‌നേഹതീരത്ത് പാർലിമെന്റ് പബ്ലിക് എക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ കെ.സി. വേണുഗോപാൽ എം.പി സമ്മാനിക്കും. ഷാഫി പറമ്പിൽ എം.പി, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, സി.സി. മുകുന്ദൻ എം.എൽ.എ, ആലങ്കോട് ലീലാകൃഷ്ണൻ, അശോകൻ ചരുവിൽ എന്നിവർ മുഖ്യാതിഥികളാകുമെന്ന് പ്രിയദർശിനി സ്മാരക സമിതി പ്രസിഡന്റ് ടി.എൻ. പ്രതാപൻ അറിയിച്ചു. അസമത്വവും അനീതിയും വിളിച്ച് പറയുന്ന പുതുതലമുറയുടെ ശബ്ദമാണ് വേടനെന്ന് ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |