അനുശ്രീ വീണ്ടും ദിലീപിന്റെ നായികയാകുന്നു. സുഗീത് സംവിധാനം ചെയ്യുന്ന മൈ സാന്റയിലാണ് ഈ ജോടികൾ വീണ്ടും ഒന്നിക്കുന്നത്. ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലാണ് ഈ ജോടികൾ ഇതിന് മുൻപ് ഒന്നിച്ചഭിനയിച്ചത്. കോട്ടയത്ത് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവൻകോഴി എന്ന ചിത്രത്തിലഭിനയിച്ച് വരികയാണ് അനുശ്രീ ഇപ്പോൾ.
എറണാകുളത്ത് നാല് ദിവസത്തെ ചിത്രീകരണത്തെ തുടർന്ന് ഷെഡ്യൂൾ പായ്ക്കപ്പ് ചെയ്ത മൈ സാന്റയുടെ രണ്ടാംഘട്ട ചിത്രീകരണം അടുത്തയാഴ്ച ഊട്ടിയിൽ ആരംഭിക്കും.വാൾ പോസ്റ്റർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിഷാദ് കോയ, അജീഷ്, സാന്ദ്രാ മറിയം ജോസ്, സരിത സുഗീത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മൈ സാന്റയുടെ രചന നിർവഹിക്കുന്നത് ജോമിൻ ജെ. സിറിയക്കാണ്. സിദ്ദിഖ്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, ധർമ്മജൻ ബോൾഗാട്ടി, മറിമായം മഞ്ജു, അജിജോൺ, ബാലതാരം മാനസി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
കാമറ: ഫൈസൽ അലി, സംഗീതം: വിദ്യാസാഗർ, പ്രൊഡക് ഷൻ കൺട്രോളർ : അരോമ മോഹൻ. ദിലീപിനെ നായകനാക്കി തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസ് നിർമ്മിച്ച് എസ്.എൽ.പുരം ജയസൂര്യ രചനയും സംവിധാനവും നിർവഹിക്കുന്ന ജാക്ക് ഡാനിയേൽ എന്ന ചിത്രത്തിന്റെ രണ്ടുദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട്. ദിലീപും അർജുനും തുല്യപ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിക്കുന്ന ഇൗ ചിത്രത്തിൽ അഞ്ജുകുര്യനാണ് നായിക. ഒാം ശാന്തി ഒാശാന, കവി ഉദ്ദേശിച്ചത്, ഞാൻ പ്രകാശൻ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ താരമാണ് അഞ്ജുകുര്യൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |