ചിറ്റാർ: ചിറ്റാർ - പെരുനാട് പാതയിൽ പഴയ ബസ് സ്റ്റാൻഡിന് സമീപം റോഡിന്റെ ഒരുവശം പൂർണമായും തകർന്നത് ഗതാഗത പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കെ എസ് ആർ ടി സി ഉൾപ്പെടെ പതിനഞ്ചോളം ബസുകൾ സർവീസ് നടത്തുന്ന പാതയാണിത്. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കാൽനടയാത്ര പോലും ഏറെ ദുഷ്കരമാക്കുന്ന അവസ്ഥയാണിവിടെ. റോഡ് എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെയും പ്രദേശവാസികളുടെയും ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |