തിരുവനന്തപുരം:പന്ത്രണ്ട് കോടി രൂപ സമ്മാനത്തുകയുള്ള വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് രണ്ടിന് നടത്തും.45ലക്ഷം ടിക്കറ്റ് അച്ചടിച്ച് വിപണിയിലെത്തിച്ചു.ഇതുവരെ 42.17ലക്ഷം ടിക്കറ്റും വിറ്റുപോയി.300രൂപയാണ് ടിക്കറ്റ് വില.ടിക്കറ്റ് വിൽപനയിൽ പാലക്കാട് ജില്ലയാണ് മുന്നിൽ.ഇതുവരെ 9.21ലക്ഷം ടിക്കറ്റുകൾ ഇവിടെ വിറ്റുപോയി.തിരുവനന്തപുരത്ത് 5.22ലക്ഷവും തൃശ്ശൂരിൽ 4.92ലക്ഷം ടിക്കറ്റുമാണ് വിറ്റത്.ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്.രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നൽകുന്ന വിഷു ബമ്പറിന് 300 രൂപയിൽ അവസാനിക്കുന്ന മികച്ച സമ്മാന ഘടനയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |